#ELCB, #RCCB, #ELECTRICAL വൈദ്യുതി സുരക്ഷാ ഉപകരണം
#ELCB, #RCCB, #HOUSE, #WIRING, #SAFTEY നമസ്കാരം സുഹൃത്തുക്കളെ കുറച്ചു ദിവസം മുന്നേ നമ്മുടെ ഗ്രൂപ്പിൽ ഒരു ചോദ്യം വന്നിരുന്നു വീട്ടിൽ വൈദ്യുതി പാഴായി പോകുന്നു അഥവാ ഭൂമിയിലേക്ക് ഏർത്തു ആയി പോകുന്നു എന്നൊരു സംശയം. അപ്പോൾ ഞാൻ ആ പോസ്റ്റിൽ ഒരു കമെന്റ് ഇട്ടിരുന്നു ELCB വച്ചു നോക്കുവാൻ പറഞ്ഞു. അപ്പോൾ വിശദമായി പറയണം എന്ന് റിക്വസ്റ്റ് വന്നിരുന്നു. അതിനാൽ ആണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ഇനി കാര്യത്തിലേക്ക് കടക്കാം. 1) സുരക്ഷ :- എന്തുകൊണ്ട് ELCB/RCCB ഉപയോഗിക്കുന്നു. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിത വൈദ്യുതപ്രവാഹമുണ്ടായാല്‍ (Earth Leakage) ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ (Electric Shock) വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാധം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധി യാണ് ELCB അഥവ Earth Leakage Circuit Breaker ELCB പ്രധാനമായും രണ്ടുതരമുണ്ട് 1️⃣വോൾട്ടേജ് ELCB 2️⃣കറണ്ട് ELCB/ റെസിഡ്വല്...