വീടു പണിയുമ്പോൾ വൈദ്യുതീകരണം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
നമസ്കാരം സുഹൃത്തുക്കളെ എന്റെ ആദ്യത്തെ പോസ്റ്റ് ആണ് ഈ ഗ്രൂപ്പിൽ.... വീട് വയറിംഗ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍..... ഒരു വീടിന്റെ വൈദ്യുതീകരണ ജോലികള്‍ തുടങ്ങുന്നത് മേല്‍ക്കൂര വാര്‍ക്കുമ്പോഴാണ് . മേല്‍ക്കൂര വാര്‍ക്കുന്നതിന് മുമ്പ് ഓരോ ലൈറ്റ് പോയിന്റുകളും തീരുമാനിച്ചാല്‍ വാര്‍ക്കുന്ന സമയത്ത് തന്നെ അതിനനുസരിച്ച് പൈപ്പുകള്‍ കോണ്‍ക്രീറ്റിനുള്ളിലൂടെ ഇട്ടുവെക്കാം. മുമ്പൊക്കെ ഫാന്‍പോയിന്റിലേക്കുള്ള പൈപ്പുകള്‍ മാത്രമാണ് ഇപ്രകാരം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് സര്‍ക്യൂട്ട് പൈപ്പുകളും കഴിയുന്നത്ര കോണ്‍ക്രീറ്റിലൂടെ തന്നെ കൊടുക്കുന്നതാണ് രീതി. സീലിങ്ങിലൂടെ പൈപ്പ് ഇടുകയാണെങ്കില്‍ ഉപയോഗിക്കുന്ന വയറിന്റെ നീളം പരമാവധി കുറയ്ക്കാന്‍ കഴിയും. അങ്ങനെ ചെയ്യുമ്പോള്‍ ചെലവ് വള്‍ആരെയധികം കുറയ്ക്കാം, കൂടാതെ ഇപ്പോൾ മേൽക്കൂരയിൽ കോൺക്രീറ്റിൽ തന്നെ LED ലൈറ്റ് ഫിക്സ് ചെയ്യാനുള്ള കേസിങ് കൂടി ഇടാവുന്നതാണ്, വീട്ടിൽ സിലിങ് ജിപ്സം ചെയ്യുന്നില്ലെങ്കിൽ വളരെ ഉപകരിക്കും. 20മി. മീറ്റര്‍ മുതല്‍ 25 മി. മീറ്റര്‍ വരെ വ്യാസമുള്ള പി.വി.സി. പൈപ്പുകളാണ് വയറിംഗിന് ഉപയോഗിക്കേണ്ടത്. മീറ്റർ ബോർഡ...