ഇലക്ട്രിക്കൽ ഡ്രോയിങ്, എസ്റ്റിമേറ്റ് എന്നിവ ചെയ്യുന്നതിന്റെ ഗുണങ്ങൾ.#Electrical Drawing Benefit's
#Electrical, #Drawing,#Estimate,#Benefit's
വീട് നിർമാണത്തിൽ ഇലക്ട്രിക്കൽ ഡ്രോയിങ്, ഡിസൈൻ,എസ്റ്റിമേഷൻ
എന്നിവയുടെ ആവശ്യകത.
വീടിൻറെ ഇലക്ട്രിഷൻ ജോലികൾ ചെയ്യാൻ ഇലക്ട്രിക്കൽ തുടങ്ങി ആവശ്യമുണ്ടോ അത് ഉള്ളതുകൊണ്ട് ഉള്ള ഗുണം എന്തൊക്കെയാണ് വിശദമായി നോക്കാം
പൊതുവേ കേരളത്തിൽ വീടിൻറെ നിർമ്മാണം നടക്കുന്ന വേളയിൽ അധികം പ്രാധാന്യം കല്പിക്കാത്ത ഒരു മേഖല ആണ് ഇലക്ട്രിക്കൽ ഡിസൈൻ എന്നാൽ സ്ക്വയർഫീറ്റിന് 1600 രൂപ മുതൽ 2500 രൂപ വരെ എസ്റ്റിമേറ്റ് പോകുന്ന പ്രൊജക്ടുകളാണ് സാധാരണ വീട് നിർമാണ മേഖലയിൽ കണ്ടുവരാറുള്ളത്.
ഒരു വീടിൻറെ കൺസ്ട്രക്ഷൻ സമയത്ത് ആഡംബരത്തിനും കാണാനുള്ള ബാങ്കുമായി എത്ര രൂപ മുടക്കാനും പലരും തയ്യാറാണ് എന്നാൽ ഒരു വീടിൻറെ കാലാവധി തന്നെ കൂടെ ഉണ്ടാകേണ്ട ഒരു ഭാഗമാണ് ഇലക്ട്രിക്കൽ വർക്കുകൾ ഇന്നത്തെ കാലഘട്ടത്തിൽ ഇലക്ട്രിസിറ്റി ഇല്ലാത്ത ഒരു വീടിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുകയില്ല എന്നാൽ നിർഭാഗ്യവശാൽ ഈ വർക്ക് പലരും ലേലം വിളിച്ച ഏറ്റവും റേറ്റ് കുറച്ച് എന്ന സങ്കൽപത്തിൽ വർക്ക് ചെയ്യിപ്പിക്കുന്ന തുടർന്ന് ആ വീടിൻറെ ലൈഫിൽ ഇന്നും ഒരു പ്രശ്നമായി മാറുകയും ചെയ്യാറുണ്ട്.
ഇതിനൊക്കെ ഒരുപരിഹാരം ആയി എനിക്ക്നിർദ്ദേശിക്കുവാൻ ഉള്ളത് ഇലക്ട്രിക്കൽ വർക്കിൽ ഒരു പ്രൊഫഷണൽ കോളിറ്റി വരുത്തുക എന്നതാണ് അതിനായി പണിയാൻ പോകുന്ന അല്ലെങ്കിൽ ചെയ്യാൻ പോകുന്ന വീടിൻറെ ഒരു വിശദമായ ഡിസൈൻ ഡ്രോയിംഗ് എസ്റ്റിമേറ്റ് എന്നിവ ആദ്യം തയ്യാർ ചെയ്യുക എന്നതാണ് എന്നാൽ ഭൂരിപക്ഷംപേരും ഡ്രോയിങ് ഉണ്ടാക്കാനായി വരുന്ന ചോദിക്കുമ്പോൾ സ്ക്വയർഫീറ്റിന് 3 രൂപ മുതൽ എന്നു കേൾക്കുമ്പോൾ തന്നെ അയ്യോ ഞാനീ വെറുതെ ഈ പണം ചെലവാക്കണം എന്ന് ചിന്തിച്ചു ഒഴിവാക്കുകയാണ് ചെയ്യുന്നത് നല്ല രീതിയിൽ ഡ്രോയിങ് നിർമ്മിച്ചാൽ 30 ശതമാനം ലാഭം കിട്ടും.അങ്ങനെ കിട്ടുന്ന ലാഭത്തിന്റെ അഞ്ചിലൊന്നു മാത്രമാണ് ഈ ഡ്രോയിംഗ് നിർമ്മിക്കാനായി ചെലവ് വരുന്നത്.ഇതെങ്ങനെ എന്ന് ചിന്തിക്കും എന്ന് ചിന്തിക്കുന്നവർ ആദ്യമേ ലേഖനം മുഴുവനും വായിക്കുക.
ഒരു വീടിൻറെ വയറിങ് സംബന്ധിച്ച് ഏറ്റവും അടിസ്ഥാനമായ വേണ്ട കാര്യമാണ് ഇലക്ട്രിക്കൽ ഡ്രോയിങ്. വീടിൻറെ ഡ്രോയിംഗ് നമ്മുടെ വീടിൻറെ ലൈഫ് പ്ലാൻ അഥവാ കാലാവധി വരെയും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്
കാരണം നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ലൈറ്റ് ഫാൻ എന്നിവ യഥാസ്ഥാനത്ത് ഉപയോഗിക്കാനും മുറിയിൽ ലൈറ്റ് ഇട്ടാൽ പ്രകാശം എല്ലായിടത്തും എത്തുമോ അതിനെ എന്തുതരം ലൈറ്റ് ഉപയോഗിക്കാൻ പറ്റും വീട്ടിൽ സ്വിച്ച് ബോർഡ് എവിടെയാണ് ഉറപ്പിക്കുക കൂടാതെ എവിടെയൊക്കെ സോപ്പ് ഉണ്ടാകും ബെഡ് സ്വിച്ച് രണ്ടുപേർക്കും വേണോ അതിൻറെ ഉയരം, ബാത്റൂമിൽ, ലൈറ്റുകൾ അതിൻറെ സ്ഥാനം കുട്ടികളുടെ മുറിയിൽ സ്റ്റഡി ടേബിൾ ഇട്ടാൽ അതിനു ലൈറ്റ് ഉണ്ടോ മാസ്റ്റർ ബെഡ് റൂം കൂടാതെ മറ്റു റൂമിൽ panic switch അഥവാ മാസ്റ്റർ സ്വിച്ച് (ഒരു സ്വിച്ച് ഓൺ ചെയ്താൽ വീടിൻറെ പുറത്ത് ഉള്ള എല്ലാ ലൈറ്റുകളും വീട്ടിൽ കോമൺ ഏരിയ യിൽ ഉള്ള എല്ലാ ലൈറ്റുകളും പ്രവർത്തിക്കും) മോഷണശ്രമം അല്ലെങ്കിൽ മറ്റ് അനിഷ്ടസംഭവങ്ങൾ എന്നിവ നടന്നാൽ ലൈറ്റുകൾ വേഗത്തിൽ പ്രവർത്തിപ്പിക്കാൻ ഉള്ള ഒരു മാർഗമാണ് മാസ്റ്റർ സ്വിച്ച്.അതിൻറെ പൊസിഷൻ എസി വെക്കുവാനുള്ള പോയിൻറ് വാട്ടർ പ്യൂരിഫയർ നുള്ള പോയിൻറ്,കിച്ചനിൽ ഫുഡ്, ഹോബ്,വേസ്റ്റ് ക്രൂഷർ പമ്പ് എന്നിവയ്ക്കുള്ള പോയിൻറ് വാഷിംഗ് മെഷീൻ, വാട്ടർ ഹീറ്റർ തുടങ്ങി എല്ലാ ഉപകാരണങ്ങളും പ്രതിപാദിച്ചു കൊണ്ടായിരിക്കണം ഒരു ഇലക്ട്രിക് നിർമിക്കേണ്ടത്.ഇപ്പോൾ പുതിയ രീതിയിൽ വയറിങ് ചെയ്യുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ് എൽഇഡി ലൈറ്റ് ഡിസൈൻ.ഈ കാലഘട്ടത്തിൽ ഞാൻ നിർദ്ദേശിക്കുന്നത് SMDL അഥവാ Surface Mount Direct Lighting എന്ന രീതിയാണ്,
ഇതിൽ എൽഇഡി ലൈറ്റ് ഫിറ്റിംഗ്സ് നേരിട്ട് ആർസിസി(RCC) സ്ലാബിൽ സ്ക്രൂ ചെയ്തു ഉറപ്പിക്കുകയാണ് ചെയ്യുക ആദ്യം ഇതിനായി വേണ്ടത് ഡീറ്റെയിൽ ആയി ലൈറ്റ് ഡിസൈൻ ചെയ്യുക എന്നതാണ്.അതിന് ആനുപാതികമായി ആർസി സ്ലാബിൽ പൈപ്പിടാൻ ഉള്ള ഡ്രോയിങ് തയ്യാർ ചെയ്യേണ്ടതാണ്.കൂടാതെ അടുത്ത ഡ്രോയിങ് ഒരു സ്വിച്ച് ഇട്ടാൽ ഏത് ലൈറ്റ് വർക്ക് ചെയ്യും എന്ന കണക്ക് അടിസ്ഥാനപ്പെടുത്തി സ്വിച്ചിങ് പ്ലാൻ, സ്വിച്ച് ബോർഡ് ഉയരം കാണിക്കുന്ന മെഷർമെൻറ് പ്ലാൻ,വീടിൻറെ ടോട്ടൽ ലോഡ്,സർക്യൂട്ട് എന്നിവയുടെ എണ്ണം ഉപയോഗിക്കുന്ന കാൽക്കുലേഷൻ അനുസരിച്ച് ഡിബി ബോക്സ് ഡിസൈൻ ഉണ്ടാക്കണം അതിനു പിറകെ സർക്യൂട്ട് പ്ലാൻ അഥവാ DB യിൽ നിന്നും സ്വിച്ച് ബോർഡ് ലേക്ക് ഉള്ള കണക്ഷൻ എന്നിവ അടങ്ങിയിരിക്കണം. വീടിന്റെ വയറിങ് ചെയ്യുമ്പോൾ wire എല്ലാം തന്നെ ഒരു കോഡ് ഉപയോഗിച്ച് തരം തിരിക്കുക. ഭാവിയിൽ റിപ്പയർ ജോലിക്ക് വളരെ സഹായകം ആയിരിക്കും.
(Ferrule Coding).കൂടാതെ ആ പ്ലാൻ അനുസരിച്ചുള്ള എസ്റ്റിമേറ്റ്. എസ്റ്റിമേറ്റ് അടിസ്ഥാനത്തിലാണ് ഇലക്ട്രിക്കൽ കോൺട്രാക്ടർ വീടിൻറെ പണി ഏൽപ്പിക്കേണ്ടത്.അതിനായി എസ്റ്റിമേറ്റ് കൂടെ ഒരു BOQ (Book of Quantity) ഉൾപ്പെടുത്തിയാൽ മതി.എസ്റ്റിമേറ്റ് ഉണ്ടെങ്കിൽ അതും ചെയ്തു തീർക്കാൻ പറ്റും. നല്ല ഒരു ഇലക്ട്രിക്കൽ ഡ്രോയിങ് ഉണ്ടെങ്കിൽ വീടിൻറെ പണി നടക്കുന്ന സമയത്ത് ഏതൊരാൾക്കും വർക്ക് ചെയ്യുന്നത് ശരിയാണോ എന്ന് പരിശോധിക്കാൻ പറ്റും. എന്നാൽ ഇന്ന് ഗൃഹ നിർമ്മാണ മേഖലയിൽ വരും ഒരു വിലയും കല്പിക്കാത്ത ഒരു സംഭവമാണ് ഹെൽബോയ് അതിന് അവരുടെ ന്യായം പലതരത്തിലാണ് നമുക്ക് നോക്കാം.
1)ഇലക്ട്രീഷൻ/ കോൺട്രാക്ടർ ഒരുപാട് എക്സ്പീരിയൻസ് ഉള്ള ആളാണ്.
2)ഇലക്ട്രീഷ്യൻ/കോൺട്രാക്ടർ ഡ്രോയിങ് തരാം,അല്ലെങ്കിൽ ചെയ്തു തരാമെന്ന് പറഞ്ഞു.
3)എൻറെ വീടിനടുത്ത് ഇതുപോലെ ഒരുപാട് വീടുകൾ ചെയ്തിട്ടുള്ള ആളാണ് ഇലക്ട്രിഷ്യൻ.
4)എൻറെ ബന്ധുവാണ് ഇലക്ട്രിക് വർക്ക് ചെയ്യുന്നത്
5)എൻറെ വീട് ചെറിയ വീടാണ് അതിനെ ഡ്രോയിങ് ഒന്നും ആവശ്യമില്ല എൻറെ വീട്ടിൽ അധികം ഉപകരണങ്ങളൊന്നും ഇല്ല അതിനാൽ വെറുതെ ഡ്രോയിങ് ചെയ്ത് പണം കളയേണ്ട ആവശ്യമില്ല
6)എൻറെ വീടിന് അടുത്തുള്ള വലിയ ഇലക്ട്രിക് ഷോപ്പ് ഉടമയാണ് ഈ ഇലക്ട്രിക് കോൺട്രാക്ടറെ പരിചയപ്പെടുത്തിയത്.
7)ഇലക്ട്രിക്കൽ കോൺട്രാക്ടർ വർക്ക് ചെയ്തിട്ട് ഡ്രോയിങ് തരാം എന്ന് പറഞ്ഞിട്ടുണ്ട് പണ്ട് ഞങ്ങൾ താമസിക്കുന്ന വീട്ടിൽ ഇലക്ട്രിക് ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് ഈ പണിയുന്ന വീടിനു ഡ്രോയിങ് ചെയ്യേണ്ട ആവശ്യമില്ല.
8)ഇലക്ട്രിക്കൽ വർക്ക് മൊത്തം കരാറടിസ്ഥാനത്തിൽ കൊടുത്തിരിക്കുന്ന ആളാണ് ചെയ്യിക്കുന്നത്.അതിനാൽ ഡ്രോയിങ് അവർ വേണേൽ ഉണ്ടാക്കി ചെയ്തോളും.
9)എൻറെ വേണ്ടപെട്ട വളരെ അടുത്ത സുഹൃത്താണ് ഒരു വർക്ക് ചെയ്യുന്നത് ഞാൻ വർക്ക് ഏൽപ്പിച്ചിരിക്കുന്നത് കോൺട്രാക്ടർക്ക് ഡ്രോയിങ് നോക്കി ഒന്നും ചെയ്യാൻ അറിയില്ല.
ഈ കാരണങ്ങൾ ഒന്നും തന്നെ ഇലക്ട്രിക്കൽ ഡ്രോയിങ് ചെയ്യാതിരിക്കുവാൻ വേണ്ടിയുള്ള കാര്യങ്ങൾ അല്ല.
ഇനി നമുക്ക് എലക്ട്രോണിക് ചെയ്താൽ വീടിൻറെ ഇലക്ട്രിക്കൽ വർക്ക് ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ഇലക്ട്രിക് ഉണ്ടാക്കേണ്ട അടിസ്ഥാനകാര്യങ്ങൾ എന്തെല്ലാമാണെന്നും അതനുസരിച്ച് ഡ്രോയിങ്ങിന്റെ ഗുണം എന്താണെന്ന് വിശദമായി പ്രതിപാദിക്കാം.
1) Point Lay Out Plan :-
നിങ്ങളുടെ വീട്ടിൽ ഉള്ള എല്ലാവിധ ഇലക്ട്രിക്കൽ പോസ്റ്റുകളും ഈ ഡ്രോയിങിൽ കാണിച്ചിരിക്കും.ആദ്യം ആയി വരയ്ക്കുന്ന ഡ്രോയിങ് ആണ് ഇത്.ഈ ഡ്രോയിങ് അനുസരിച്ചാണ് മറ്റ് വർക്കിംഗ് ഡ്രോയിങ് എല്ലാം ചെയ്യുന്നത്. ഈ ഡ്രോയിങ് ആദ്യം ഡിസൈൻ ചെയ്തു വീടിന്റെ ഉടമസ്ഥൻ ന്റെ വിശദമായി നോക്കി അഭിപ്രായം അറിഞ്ഞതിനു ശേഷം ആണ് അഥവാ റിവ്യൂ ഉണ്ടെങ്കിൽ അതു ചെയ്തു ഫിനിഷ് ചെയ്യുന്നു.
2)Switching Lay out Plan.
വീട്ടിൽ ഉള്ള ഓരോ ഇലക്ട്രിക്കൽ പോയിന്റുകളും ഏതു സ്വിച്ച് ബോർഡിൽ നിന്നും ആണ് കൺട്രോൾ ചെയ്യുന്നത് എന്നും അതു ഏതു സ്വിച്ച് മുഖാന്തരം ആണ് എന്നും വിശദമായി ഈ ഡ്രോയിങ് ലൂടെ മനസിലാക്കാം.
3)Switching Coding Layout Plan
ഈ ഡ്രോയിങ് മുൻപ് പറഞ്ഞ ഡ്രോയിങ് ഇൽ തന്നെ കുറച്ചു ഡാറ്റാ കൂടി ആഡ് ചെയ്ത ഷീറ്റ് ആണ്. ഈ ഡ്രോയിങ് ഇൽ എല്ലാ പോയിന്റുകളും, സ്വിച്ചുകളും മറ്റും ഇംഗ്ലീഷ് അക്ഷരം + നമ്പർ എന്നിവ ഉപയോഗിച്ച് മാർക്ക് ചെയ്തിരിക്കും, ഇങ്ങനെ മാർക്ക് ചെയ്യുന്നതിനെ ferrule Coding എന്ന് പറയുന്നു. ഇത് പ്രകാരം വയറിങ് ചെയ്യുമ്പോൾ ഓരോ wire ന്റെ യും അവസാന ഭാഗത്തു ആയി ferule band ഇട്ട് മാർക്ക് ചെയ്യുവാൻ പറ്റും. ഇതു ഭാവിയിൽ റിപ്പയർ വർക്കുകൾ വരുമ്പോൾ വീടിന്റെ വർക്ക് ചെയ്ത ഇലക്ട്രിഷ്യൻ അല്ലെങ്കിൽ പോലും ഏതു wire എവിടെ എന്നത് കൃത്യം ആയി മനസ്സിലാക്കാൻ പറ്റും.അതിലൂടെ ഏതു പ്രശനവും വളരെ ചുരുങ്ങിയ സമയം കൊണ്ട് പൂർത്തിയാക്കാൻ പറ്റും.
4)RCC SLAB CONDUIT LAYOUT PLAN
നിങ്ങളുടെ വീടിൻറെ റൂഫിൽ അഥവാ സീലിങ്ങിൽ ഉള്ള എല്ലാ ലൈറ്റ്, ഫാൻ എന്നിവ ഘടിപ്പിക്കുന്നതിനായി ഏത് അളവിൽ സ്ലാബ് വാർക്കുന്ന സമയത്ത് പൈപ്പ്, ജംഗ്ഷൻ എന്നിവ ഇട്ടുവക്കണം. അതിന്റെ അളവുകൾ, ഡിസൈൻ എന്നിവ വിശദമായി പ്രതിപാദിക്കുന്ന ഷീറ്റ് ആണ് ഈ ഡ്രോയിങ്.ഈ ഡ്രോയിങ് കൃത്യത നമ്മുടെ വീടിൻറെ സീലിങ്ങിൽ ഉള്ള ഇലക്ട്രിക്കൽ പോയിന്റുകളുടെ ഭഗിയും അളവും ആയി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.
5)Measurement Lay Out.
വീട്ടിനുള്ളിൽ ഉള്ള എല്ലാ ഇലക്ട്രിക്കൽ പോയിൻറ് കളും സ്വിച്ച് ബോർഡുകളും ഭിത്തി വെട്ടിപ്പൊളിച്ച് സ്ഥാപിക്കുന്ന സമയത്ത് ഏതു ഉയരത്തിൽ സ്ഥാപിക്കാം അതിൻറെ കൃത്യമായ അളവ് എന്നിവ വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഒരു സീറ്റ് ആണ് ഈ ഡ്രോയിങ്.ഇത് പ്രകാരം കൺസീലർ ചെയ്യുന്ന സമയത്ത് ഇലക്ട്രിക്കൽ വർക്കിംഗ് ഭംഗി,അളവുകൾ എന്നിവ കൃത്യത ഉറപ്പു വരുത്താനും ഭാവിയിൽ ഇൻറീരിയർ ചെയ്യുന്ന സമയത്ത് ഉപകരണങ്ങൾ ഉറപ്പിക്കാൻ അല്ലെങ്കിൽ ഭിത്തിയിൽ സ്ക്രൂ മുതലായ വെറുപ്പിക്കുന്ന സമയത്തും പൈപ്പ് ഉള്ള സ്ഥാനം എന്നിവ ഒഴിവാക്കി എടുക്കാൻ വേണ്ടിയിട്ട് ഈ ഡ്രോയിങ് വളരെയധികം ഉപകാരപ്പെടുന്നു.
6)Coding Lay Out Plan.
നിങ്ങളുടെ വീട്ടിൽ ഉള്ള ഇലക്ട്രിക്കൽ പോയിൻറ് കളുടെ കൃത്യമായ Ferrule code വിവരങ്ങളും അതിന് ആനുപാതികമായി ഉള്ള ഇലക്ട്രിക്കൽ ലോഡ് എന്നിവ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഉള്ളതായ ഒരു ഷീറ്റ് ആണ് ഈ പറയുന്ന കോഡിങ് ലെ out പ്ലാൻ.ഇതുപ്രകാരം നമ്മുടെ വീട്ടിലെ കണക്ടഡ് ലോഡ് കൃത്യമായി കണക്കാക്കാൻ പറ്റുന്നു.
7)Sub Circuit Lay Out Plan-(Light)
നിങ്ങളുടെ വീട്ടിൽ ഉള്ള എല്ലാവിധ ലൈറ്റ് ഫാൻ തുടങ്ങിയ ഉപകരണങ്ങൾ കണക്ഷൻ കൊടുത്തിരിക്കുന്ന സ്വിച്ച് ബോർഡിലേക്ക് വീട്ടിലുള്ള DB യിൽ നിന്നും കണക്ഷൻ കൊടുക്കുന്ന സർക്യൂട്ട് എങ്ങനെയാണ് sub Circuit Lay out എന്നു പറയുന്നത്.
ഈ വർക്ക് പ്രൊഫഷണൽ രീതിയിൽ ചെയ്യേണ്ട കാര്യമാണ്,ഈ സർക്യൂട്ട് ഡയഗ്രം ആണ് വീടിൻറെ വയറിങ് സേഫ്റ്റി തീരുമാനിക്കുക 6A മുതൽ 10A വരെയുള്ള MCB ഉപയോഗിക്കുന്ന Circuit ne Light Circuit എന്ന് പറയുന്നത്. ഈ circuit കൾ പ്രതിപാദിക്കുന്ന ഡ്രോയിങ് ആണ് Sub circuit Lay out Plan -(Light ) എന്ന് പറയുന്നത്.
8) Sub Circuit Lay out Plan (Power)
നിങ്ങളുടെ വീട്ടിൽ ഉള്ള ലോഡ് കൂടിയ ഉപകരണങ്ങൾ, സോക്കറ്റ് എന്നിവ DB യുമായി കണക്ഷൻ കൊടുക്കുന്നതിനെ അഥവാ circuit wiring നെ യാണ് ഈ ഡ്രോയിങ് മുഖാന്തരം പ്രതിപാദിക്കുന്നത്.
9) UPS POINT LAY OUT PLAN
നിങ്ങളുടെ വീട്ടിൽ പവർ കട്ട് സമയത്ത് ഇൻവെർട്ടർ അല്ലെങ്കിൽ UPS പ്രവർത്തിപ്പിക്കുമ്പോൾ ഏതെല്ലാം ലൈറ്റ് ഫാൻ, സോക്കറ്റ് എന്നിവ പ്രവർത്തിക്കും എന്നത് വിശദമായി പ്രതിപാദിക്കുന്ന ഡ്രോയിങ് ആണ് UPS POINT LAY OUT PLAN. ഇതിൽ UPS / ഇൻവെർട്ടർ ന്റെ ലോഡ്, അതിന്റെ റേറ്റിംഗ്, ബാറ്ററി കപ്പാസിറ്റി എന്നിവ പ്രതിപാദിച്ചിരിക്കും.
10)TV Point Physical Lay Out Plan.
നിങ്ങളുടെ വീട്ടിൽ TV ഭിത്തിയിൽ ഉറപ്പിക്കുമ്പോൾ സോക്കറ്റ്, wire എന്നിവ കാണാത്ത രീതിയിൽ TV യൂണിറ്റ് ന്റെ പുറകിൽ ആയി വരുത്തക്കവണ്ണം ചെയ്യാൻ ആയി സോക്കറ്റ്, ഗൈഡ് പൈപ്പ് എന്നിവയുടെ സ്ഥാനം കൃത്യമായി അടയാൾപ്പെടുത്തിയ ഡ്രോയിങ് ആണ് ഇത്.
11) Estimate : എസ്റ്റിമേറ്റ്
നിങ്ങളുടെ വീടിന്റെ ഇലക്ട്രിക്കൽ വർക്ക് നു ആയി നിങ്ങൾ ചിലവഴിക്കേണ്ട തുക മെറ്റീരിയൽ + ലേബർ എന്ന് തരം തിരിച്ചു വിശദമായി പ്രതിബാധിച്ചു കൊണ്ട് തയ്യാർ ചെയ്യുന്ന ലിസ്റ്റ് ആണ് എസ്റ്റിമേറ്റ്.ഇതു പ്രകാരം നിങ്ങളുടെ വർക്കിന്റെ മെറ്റീരിയൽ തുക, ചെയ്യുന്ന കോൺട്രാക്ടർ ടെ ലേബർ തുക എന്നിവ മുൻകൂട്ടി അറിയാനും അതിൽ പറഞ്ഞത് പോലെ ഏതെങ്കിലും ഒരു പോയിന്റ് കൂടുതൽ വന്നാൽ അതിനു എക്സ്ട്രാ എത്ര രൂപ ചിലവ് വരും എന്നതും വിശദമായി അറിയാം. ഇതു മൂലം കോൺട്രാക്ടർ ആയുള്ള തർക്കങ്ങൾ ഒഴിവാക്കാൻ പറ്റും. ഇപ്പോൾ എല്ലാവരും sqft ന് രൂപ കണക്കാക്കി ആണ് കരാർ കൊടുക്കുന്നത്. അതു മൂലം ഒരുപാട് തർക്കങ്ങൾ ഉണ്ടാകാറുണ്ട്. ഇതു പോലെ മുൻകൂട്ടി എസ്റ്റിമേറ്റ് തയ്യാർ ചെയ്തു അതിൽ നിന്നും BOQ ആയി മാറ്റി എടുത്തു (റേറ്റ് ഇല്ലാതെ ഉള്ള എസ്റ്റിമേറ്റ് ഷീറ്റ്,അതിനെ ആണ് BOQ എന്ന് പറയുന്നത്.)കരാർ ഉറപ്പിച്ചാൽ തർക്കങ്ങൾ ഇല്ലാതെ വർക്ക് ചെയ്യാൻ പറ്റും.
12)വർക്കിംഗ് ഷെഡ്യൂൾ (Work Schedule )
നിങ്ങളുടെ വീടിൻറെ ഇലക്ട്രിക്കൽ വർക്ക് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഒരു വിവരണം ലേഖനമാണ് ഇത്. ഇതിൽ വർക്കുകൾ ചെയ്യേണ്ട രീതികൾ ആവശ്യമുള്ള മെറ്റീരിയൽ ഗ്രേഡ് എന്നിവ വിശദമായി പ്രതിപാദിച്ചിരിക്കുന്നു, ഇത് നിങ്ങളുടെ വർക്ക് കോൺട്രാക്ടർ കൊണ്ട് ചെയ്യിപ്പിക്കാൻ അത് കറക്റ്റ് ആണോ ചെയ്യുന്നത് എന്ന് നിരീക്ഷിക്കാനും ഉപകരിക്കും.
ഇത്രയും ആണ് ഒരു Electrical working ഡ്രോയിങ്ങിന്റെ വിശദമായ ഉള്ളടക്കം.
Benefits :- (ഗുണങ്ങൾ )
ഇനി ഇലക്ട്രിക്കൽ ഡ്രോയിങ് ചെയ്യുന്നതിൻറെ ഗുണവശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
1)നിങ്ങളുടെ വീടിൻറെ എലെക്ട്രിക്കൽ പോയിന്റ് കളെ ക്കുറിച്ച് നേരത്തെതന്നെ ഒരു വ്യക്തമായ കാഴ്ചപ്പാട് നിങ്ങൾക്ക് ലഭിക്കുന്നു.
2)ഇലക്ട്രിക്കൽ വർക്കിന് ആവിശ്യമായി വരുന്ന ചിലവുകൾ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു.
3)കോൺട്രാക്ടർമാർ നൽകുന്ന റേറ്റ് വ്യക്തമായി മനസ്സിലാക്കാൻ എസ്റ്റിമേറ്റ് മുഖാന്തരം സാധിക്കുന്നു.
4)വർക്ക് നടക്കുമ്പോൾ തുകയുടെ പേരിലുള്ള തർക്കങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിക്കും.
5)കോൺട്രാക്ടർ ആവശ്യപ്പെടുന്ന തുക കൃത്യമായി നോക്കി നൽകാൻ സാധിക്കുന്നു.
6) കോൺട്രാക്ടർ ഏതെങ്കിലും കാരണവശാൽ വർക്ക് ഉപേക്ഷിച്ചു പോകുന്ന വേളയിൽ കണക്കുകൾ സെറ്റിൽ ചെയ്യാനും വേറൊരു കോൺട്രാക്ട് ഏൽപ്പിച്ചു വർക്ക് മുന്നോട്ടുപോകാനും ഈ എസ്റ്റിമേറ്റ് സഹായിക്കും.
7) Ferrule Code ( ഫെറൂൾ കോഡ് )
വീടിൻറെ എല്ലാ ഇലക്ട്രിക്കൽ പോയിന്റ് കളും കോഡ് ബാൻഡ് ഉപയോഗിച്ച് മാർക്ക് ചെയ്തു ചെയ്യുന്നതിനാൽ ഭാവിയിലുണ്ടാകുന്ന ഏതൊരു റിപ്പയർ വർക്കുകളും പെട്ടെന്ന് വയറു ഏതാണെന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നു.ആയതിനാൽ ഭാവിയിൽ വേറൊരു ആളാണ് ആണ് വർക്ക് ചെയ്യുന്നത് അല്ലെങ്കിൽ മെയിൻറനൻസ് ചെയ്യുന്നതെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നു.
8)ഇപ്പോൾ വീടിൻറെ നിർമ്മാണ മേഖലയിൽ നിലവിലുള്ള വയറിങ് കരാർ സ്ക്വയർഫീറ്റ് ലേബർ ആണ് ഇത്തരത്തിൽ റേറ്റ് പറയുമ്പോൾ ശ്രദ്ധിക്കണം കാരണം ഇത്തരം ഒരു റേറ്റ് ഒരു ക്ലിയർ ആയ ഒരു അജണ്ട ഇല്ല എന്ന് തന്നെയാണ് കാരണം പല സ്ഥലത്തും പല വിധമാണ്,ചിലർ പറയും ഒരു ബെഡ്റൂമിൽ മൂന്ന് പോയിൻറ് ഒരു ഫാൻ പോയിൻറ് ഒരു സോക്കറ്റ് എന്നൊക്കെ. തന്മൂലം ബാക്കിവരുന്ന എല്ലാ പോസ്റ്റുകൾക്കും എക്സ്ട്രാ ചാർജ്, പ്രത്യേകം പണം,നൽകേണ്ടതായി വരും ഇത്തരത്തിലുള്ള തർക്കങ്ങൾ മുൻകൂട്ടി ഡ്രോയിങ് എസ്റ്റിമേറ്റ് ചെയ്യുന്നതിലൂടെ പരിഹരിക്കാൻ സാധിക്കും.
9)ഇലക്ട്രിക്കൽ വർക്ക് നടക്കുന്നസമയം ഏതേലും കാരണവശാലും തർക്കങ്ങൾ
98% നല്ല ഒരു ഡ്രോയിങ് +എസ്റ്റിമേറ്റ് ഉണ്ടെങ്കിൽ ഒഴിവാക്കാം.
10)വീടിൻറെ ഇൻറീരിയർ ചെയ്യാൻ ഇലക്ട്രിക്കൽ ഡ്രോയിങ് അനിവാര്യഘടകമാണ്.ആദ്യം ഒരു ഇലക്ട്രിക്കൽ ഇലക്ട്രിക്കൽ ഡ്രോയിങ് നിർമ്മിച്ചതിനു ശേഷം ഇന്റീരിയർ ഡ്രോയിങ് സെറ്റ് ചെയ്തു വർക്ക് ചെയ്താൽ 100% റിസൾട്ട് ലഭിക്കും.
11) വീടിൻറെ അടുക്കളയിൽ ഉണ്ടാകുന്ന പവർ സോക്കറ്റ് ന്റെ കൺഫ്യൂഷൻ ഒഴിവാക്കാൻ സാധിക്കും.
12) വീടിൻറെ ഇലക്ട്രിക്കൽ ഫിറ്റിങ്സ് ഉപകരണങ്ങൾ എന്നിവ എണ്ണം,മോഡൽ ബഡ്ജറ്റ് എന്നിവ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു.
13) ഇലക്ട്രിക്കൽ വർക്കിന് മെറ്റീരിയൽ ചെലവ് 25 മുതൽ 30 ശതമാനം വരെ ചുരുക്കാൻ സാധിക്കുന്നു.
14)കരാർ കൊടുത്തിരിക്കുന്ന കോൺട്രാക്ടർ നൽകുന്ന ബില്ലുകളും മറ്റും കൃത്യമായി വിശകലനം ചെയ്യാൻ സാധിക്കും.
15)മെറ്റീരിയൽ പർച്ചേസ് ആവശ്യത്തിനായി കൊട്ടേഷൻ അടിക്കാൻ താരതമ്യം ചെയ്യാൻ എല്ലാം ഈ എസ്റ്റിമേറ്റ് ഒരുപാട് സഹായിക്കും.
16)ഇലക്ട്രിക്കൽ വർക്ക് നടക്കുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും എമർജൻസി ആവശ്യത്തിന് കോൺട്രാക്ടർക്കും വീടിന്റെ ഉടമസ്തനും തമ്മിൽ തർക്കം ഉണ്ടാകുകയാണെങ്കിൽ ടെക്നിക്കൽ നിർദ്ദേശങ്ങൾ, പരിഹാര നിർദേശങ്ങൾ എന്നിവ ഡ്രോയിങ് നിർമ്മിച്ച consultancy എഞ്ചിനീയർ ന്റെ കയ്യിൽ നിന്നും വാങ്ങാവുന്നതാണ്.
17) വീടിൻറെ ആയുസ്സിനും തന്നെ കാല് നിൽക്കേണ്ടതാണ് വീണ്ടെടുപ്പുകാരൻ ആയതിനാൽ ചെയ്യുന്നവർക്ക് 100% പ്രൊഫഷണൽ ആയി 100% ഐഎസ്ഐ സ്റ്റാൻഡിൽ പൂർത്തീകരിക്കാൻ ട്രോയിങ് ഉപകരിക്കും.
18) വീട്ടിൽ ഇലക്ട്രിക്കൽ automation അഥവാ ഇന്റർനെറ്റ് ഉപയോഗിച്ചും മറ്റും, Light, fan, Gate, security system's എന്നിവ ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഇലക്ട്രിക്കൽ ഡ്രോയിങ് ചെയ്യുന്നത് വളരെ ഉപകാരപ്രദം ആയിരിക്കും.
ഇലക്ട്രിക്കൽ, പ്ലബിങ് ഡിസൈൻ, ഡ്രോയിങ് എസ്റ്റിമേറ്റ് എന്നിവ തയ്യാർ ചെയ്തു നൽകുന്നതാണ്.
Regards
ABHINAND K
Mob: +919605043555
+918921412034
MEP Engineering Consultant
Head Office:Liya Buildtech Contracting & Consultancy Private Limited.
Basement Floor, Holy Tuesday Shopping Mall,Near St. Antony's Church,Metro Piller No 572, Kaloor, Cochin -682017.
GSTIN :32AADCL0584E1ZW.
Customer Care: +919910745746
Office : 04844067384
Off: 04843568997
Mob: +919605043555.
Email : liyabuildtech@gmail.com.
Web Site :liyabuildtech.com
E commerce : loyocmart.com
Blog : liyabuildtech.blogspot.com.
Face book Group : KHDBC
Comments
Post a Comment