HOUSE WIRING -PART 2(വീട് വൈദ്യതീകരണം - ഭാഗം -2)
Kerala Home design & Building Construction
House Electrification(House Wiring)
വീട് വൈധ്യുതീകരണം അഥവാ വീട് വയറിങ്. (തുടർച്ച)
ഭാഗം -2
ഞാൻ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞു നിർത്തിയ ഭാഗത്തു നിന്ന് തുടങ്ങുന്നു, വീട് വയറിങ് ന്റെ പ്രധാന ഭാഗങ്ങൾ ആയ 7 ഭാഗങ്ങളിൽ അഥവാ സ്റ്റേജ് 1 ആം ഭാഗം ഇലെക്ട്രിക്കൽ ഡ്രോയിങ് & എസ്റ്റിമേറ്റ് ആണ് നമ്മൾ ഇവിടെ പ്രതിപാദിക്കുന്നത്.
1) Electrical drawing നിർമ്മാണം (ഇലെക്ട്രിക്കൽ പ്ലാൻ.) എസ്റ്റിമേറ്റ്.
ഒരു വീടിന്റെ വൈദ്യുതീകരണ ജോലികളിൽ ഏറ്റവും പ്രസക്തി യുള്ള ഭാഗം ആണ് ഇലെക്ട്രിക്കൽ ഡ്രോയിങ് & എസ്റ്റിമേറ്റ് ഈ ഭാഗം കുറച്ചു വലുതായി എഴുതേണ്ട വിഷയം ആയതിനാൽ ഞാൻ ഇതിനെ പാർട്ട് A, പാർട്ട് B എന്ന് രണ്ടു പോസ്റ്റ് ആയി തരം തിരിക്കുന്നു, ദയവായി എല്ലാവരും ക്ഷമയോടെ വായിച്ചു മനസിലാക്കുക.
എഴുതി തുടങ്ങുന്നതിനു മുന്നേ ഒരു കാര്യം ഞാൻ ഈ പോസ്റ്റ് വായിക്കുന്ന എല്ലാവരോടും ആയി പറയുകയാണ് ഞാൻ ഈ പോസ്റ്റ് എഴുതുന്നത് സാധാരണക്കാർ ആയ വീട് വയ്ക്കുന്ന ആളുകൾക്ക് ഉപകരിക്കും എന്ന പ്രതീക്ഷയിൽ അവർക്ക് വായിച്ചു മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പരമാവധി ടെക്നിക്കൽ തിയറി പദങ്ങൾ ഒഴിവാക്കി കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ ആണ്,
നമുക്ക് വിഷയത്തിലേക്ക് വരാം.
പാർട്ട് - A.
ഇലെക്ട്രിക്കൽ ഡ്രോയിങ് :
ആദ്യം ഇലെക്ട്രിക്കൽ ഡ്രോയിങ്ങിന്റെ ആവിശ്യകത നമുക്ക് വിശദമായി നോക്കാം.
ഒരു വീടിന്റെ വയറിങ് സംബന്ധിച്ച് ഏറ്റവും അടിസ്ഥാനമായി വേണ്ട കാര്യം ആണ് ഇലെക്ട്രിക്കൽ ഡ്രോയിങ്. വീടിന്റെ ഇലെക്ട്രിക്കൽ ഡ്രോയിങ്ങിന് നമ്മുടെ വീടിന്റെ ലൈഫ് പ്ലാൻ അഥവാ കാലാവധി വരെയും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. കാരണം നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ലൈറ്റ്, ഫാൻ എന്നിവ യഥാ സ്ഥാനത്തു ഉപയോഗിക്കാനും മുറിയിൽ ലൈറ്റ് ഇട്ടാൽ പ്രകാശം എല്ലായിടത്തും എത്തുമോ അതിനു എന്തു തരം ലൈറ്റ് ഉപയോഗിക്കാൻ പറ്റും, വീട്ടിൽ സ്വിച്ച് ബോർഡ് എവിടെയാണ് ഉറപ്പിക്കുക, കൂടാതെ എവിടെ ഒക്കെ സോക്കറ്റ് പോയിന്റ് ഉണ്ടാകും, ബെഡ് സൈഡ് രണ്ടിടത്തും സ്വിച്ച് വേണോ, അതിന്റെ ഉയരം, ബാത്‌റൂമിൽ ലൈറ്റ് അതിന്റെ സ്ഥാനം, കുട്ടികളുടെ മുറിയിൽ സ്റ്റഡി ടേബിൾ ഇട്ടാൽ അതിനു ലൈറ്റ് ഉണ്ടോ, മാസ്റ്റർ ബെഡ് റൂമിൽ മറ്റും panic switch അഥവാ മാസ്റ്റർ സ്വിച്ച് (ഒരു സ്വിച്ച് ഇട്ടാൽ വീടിന്റെ പുറത്ത് ഉള്ള എല്ലാ ലൈറ്റുകളും, വീട്ടിൽ കോമൺ ഏരിയ യിൽ ഉള്ള ലൈറ്റുകളും പ്രവർത്തിക്കും, മോഷണ ശ്രമം, അല്ലെങ്കിൽ മറ്റു അനിഷ്ട സംഭവങ്ങൾ എന്നിവ നടന്നാൽ ലൈറ്റുകൾ വേഗത്തിൽ പ്രവർത്തിപ്പിക്കാൻ ഉള്ള മാർഗ്ഗം)അതിന്റെ പൊസിഷൻ, A/C വയ്ക്കാൻ ഉള്ള പോയിന്റ്, വാട്ടർ പ്യൂരിഫൈറിനു വേണ്ട പോയിന്റ്, കിച്ചണിൽ hood, hobe, waste crusher pump എന്നിവക്ക് ഉള്ള പോയിന്റ്, വാഷിംഗ് മെഷീൻ പോയിന്റ്, വാട്ടർ ഹീറ്റർ പോയിന്റ് തുടങ്ങി എല്ലാം പ്രതിപാദിച്ചു കൊണ്ടായിരിക്കണം ഒരു ഇലെക്ട്രിക്കൽ ഡ്രോയിങ് നിർമ്മിക്കേണ്ടത്. ശേഷം അതിനു ആനുപാതികമായി RCC സ്ലാബിൽ pipe ഇടാനുള്ള ഡ്രോയിങ് തയ്യാർ ചെയ്യേണ്ടത്, കൂടാതെ അടുത്ത ഡ്രോയിങ് ഒരു സ്വിച്ച് ഇട്ടാൽ ഏതു ലൈറ്റ് വർക്ക് ചെയ്യും എന്ന കണക്കു അടിസ്ഥാന പ്പെടുത്തി സ്വിച്ചിങ് പ്ലാൻ, സ്വിച്ച് ബോർഡുകളുടെ ഉയരം കാണിക്കുന്ന മെഷർമെൻറ് പ്ലാൻ, വീടിന്റെ ടോട്ടൽ ഇലെക്ട്രിക്കൽ ലോഡ്
കാൽകുലേഷൻ അതനുസരിച്ചു DB ബോക്സ് ഡിസൈൻ ഉണ്ടാക്കണം അതിനു പുറകെ സര്ക്യൂട്ട് പ്ലാൻ അഥവാ DB യിൽ നിന്നും സ്വിച്ച് ബോർഡിലേക്ക് ഉള്ള കണെക്ഷൻ എന്നിവ അടങ്ങിയിരിക്കണം(Ferrule coding)* കൂടാതെ ആ പ്ലാൻ അനുസരിച്ചു ഉള്ള എസ്റ്റിമേറ്റ്. ഈ എസ്റ്റിമേറ്റ് അടിസ്ഥാനത്തിൽ ആണ് ഇലെക്ട്രിക്കൽ കോൺട്രാക്ടറെ വീടിന്റെ പണി ഏൽപിക്കേണ്ടത്. അതിനായി എസ്റ്റിമേറ്റ് ന്റെ കൂടെ ഒരു BOQ ഉൾപ്പെടുത്തിയാൽ മതി. എസ്റ്റിമേറ്റ് ഉണ്ടെങ്കിൽ വർക്ക് എളുപ്പത്തിൽ ചെയ്തു തീർക്കാൻ പറ്റും. .നല്ല ഒരു ഇലെക്ട്രിക്കൽ ഡ്രോയിങ് ഉണ്ടെങ്കിൽ വീടിന്റെ ഇലെക്ട്രിക്കൽ പണി നടക്കുന്ന സമയത്തു ഏതൊരാൾക്കും വർക്ക് നോക്കാനും ചെയ്യുന്നത് ശരിയാണോ എന്നും പരിശോധിക്കാൻ പറ്റും. എന്നാൽ ഇന്നു ഗൃഹ നിർമ്മാണ മേഖലയിൽ ഭൂരിപക്ഷം പേരും ഒരു വിലയും കല്പിക്കാത്ത ഒരു സംഭവം ആണ് ഇലെക്ട്രിക്കൽ ഡ്രോയിങ്. അതിനായി അവരുടെ ന്യായം ഇങ്ങനെ ആണ്
1) ഇലെക്ട്രിഷ്യൻ ഒരുപാട് എക്സ്പീരിയൻസ് ഉള്ള ആളാണ്
2) ഇലെക്ട്രിഷ്യൻ ഡ്രോയിങ് തന്നു അല്ലെങ്കിൽ തരാം എന്ന് പറഞ്ഞു.
3) എന്റെ വീടിന്റെ അടുത്ത് ഇതു പോലെ ഒരുപാട് വീടുകൾ ചെയ്തിട്ടുള്ള ആളാണ് ഇലെക്ട്രിഷ്യൻ
4) എന്റെ ബന്ധു ആണ് വർക്ക് ചെയ്യുന്നത്
5) എന്റെ വീട് ചെറിയ വീടാണ് അതിനു ഡ്രോയിങ് ഒന്നും വേണ്ട.
6) എന്റെ വീട്ടിൽ അധികം ഉപകരണങ്ങൾ ഒന്നുമില്ല അതിനാൽ വെറുതെ ഡ്രോയിങ് ചെയ്തു പണം കളയേണ്ട ആവിശ്യം ഇല്ല.
മേൽ പറഞ്ഞ ഒരു കാരണവും ഇലെക്ട്രിക്കൽ ഡ്രോയിങ് ചെയ്യാതിരിക്കാനുള്ള ഒരു ഉപാധിയായി കാണാതിരിക്കുക. വീടിന്റെ ഡ്രോയിങ്, എസ്റ്റിമേറ്റ്, ടെക്നിക്കൽ ഡാറ്റാ (Ferule codding)* എന്നിവ എടുത്തു വച്ചാൽ ഭാവിയിൽ വരുന്ന മെയിന്റനൻസ് വർക്കുകൾ അനാവശ്യം ആയുള്ള ചിലവ് ഇല്ലാതെ പൂർത്തീകരിക്കാൻ സാധിക്കും. കൂടാതെ പ്രൊഫഷണൽ ആയി ഡ്രോയിങ് എസ്റ്റിമേറ്റ് ചെയ്തു അതനുസരിച്ചു ചെയ്താൽ 100% നല്ല രീതിയിൽ വർക്ക് ചെയ്യാനും ചെയ്യിപ്പിക്കാനും സാധിക്കും. ഇലെക്ട്രിഷ്യൻ ആയി പണമിടപാട് സംബന്ധിച്ചു ഉള്ള തർക്കം ഒഴിവാക്കാൻ പറ്റും. ഏറ്റവും പ്രാധാന്യം എന്തെന്നാൽ വർക്ക് എസ്റ്റിമേറ്റ് സാധാരണ രീതിയിൽ നിന്നും 25% വരെ ലഭിക്കാൻ പറ്റും, ഡ്രോയിങ് ഉണ്ടാക്കാനുള്ള ചാർജ് പ്രൊഫഷണൽ ആയുള്ള വ്യക്തികൾ sqft 2 രൂപ മുതൽ മുകളിലോട്ട് വാങ്ങുന്നുണ്ട്. അതായത് 1500 sqft ഉണ്ടെങ്കിൽ 1500 x 2 rupees = 3000/- Rs.
ഇതൊരു ചിലവായി കണക്കിൽ എടുക്കേണ്ടതില്ല. നിങ്ങൾക്ക് ഭാവിയിൽ അല്ലെങ്കിൽ വർക്ക് നടക്കുന്ന സമയം സംഭവിക്കാവുന്ന വലിയ നഷ്ടം ഒഴിവാക്കാൻ ഇതു സഹായിക്കും. കാരണം പൊതുവെ നമ്മുടെ നാട്ടിൽ ഇലെക്ട്രിക്കൽ വർക്ക് sqft റേറ്റ് ആണ് നൽകുന്നത് ആയതിനാൽ ഇലെക്ട്രിഷ്യൻ പറയുന്ന രീതിയിൽ നമ്മൾ സമ്മതിക്കേണ്ടതായി വരും അല്ലെങ്കിൽ അവർ റേറ്റ് കൂട്ടി പറയുകയും അവസാനം വാക്ക് തകർക്കത്തിന് ഇട വരുകയും ചെയ്യും. എന്നാൽ ഒരു ഡ്രോയിങ്, എസ്റ്റിമേറ്റ് എന്നിവ ഉണ്ടെങ്കിൽ ഈ പ്രശ്നം ഒഴിവാക്കി വർക്ക് ചെയ്യിക്കാവുന്നതാണ്.
ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. ഇലെക്ട്രിക്കൽ ഡ്രോയിങ് ചെയ്യാൻ ആയി പ്രൊഫഷണൽ ആളുകളുടെ സഹായം തേടുക,നിങ്ങളുടെ സിവിൽ ഡ്രോയിങ് ചെയ്തു തരുന്ന ആളാണ് ഡ്രോയിങ് തരുന്നതെങ്കിൽ കൂടെ എസ്റ്റിമേറ്റ് സഹിതം തരാൻ പറയുക.അല്ലാതെ ഉള്ള ഡ്രോയിങ് സ്വീകരിക്കാതിരിക്കുക. കാരണം ഇലെക്ട്രിക്കൽ ഡ്രോയിങ് ചെയ്യുന്നത് പ്രൊഫഷണൽ ആയ ആളാണ് എങ്കിൽ ആ ആൾക്ക് എസ്റ്റിമേറ്റ് ഉണ്ടാക്കാൻ കൂടി പ്പോയാൽ 1 മണിക്കൂർ സമയം മതി. അല്ലാതെ ഉള്ള ഡ്രോയിങ് മാത്രം കയ്യിൽ വച്ചിട്ട് പ്രതേകിച്ചു ഒരു നേട്ടവും ഇല്ല. കൂടാതെ
(Ferule codding)* ചോദിച്ചു വാങ്ങുക. ഇലെക്ട്രിക്കൽ ഡ്രോയിങ് നിർമ്മിക്കാൻ
എന്നെ പ്പോലെ ഉള്ള ഏതൊരു
MEP consultant അല്ലെങ്കിൽ ഇലെക്ട്രിക്കൽ കോൺസൾറ്റൻറ് നെ സമീപിക്കാവുന്നതാണ്. പ്രൊഫഷണൽ ആർക്കിടെക്ട് കമ്പനി അല്ലെങ്കിൽ പേഴ്സൺ ആണെങ്കിൽ തീർച്ചയായും ഒരു MEP consultant സപ്പോർട്ടിങ് ഡ്രോയിങ് ഉണ്ടാകും. അല്ലാതെ പഴഞ്ചൊല്ലിൽ പറയുന്നത് പോലെ വീണിടം വിദ്യയാക്കുന്ന അതായത് Auto cad ഡ്രോയിങ് മാത്രം എക്സ്പീരിയൻസ് ഉള്ള ആളുകളെ ഏൽപ്പിക്കാതിരിക്കുക. അതു മുറിവൈദ്യൻ ആളെ കൊല്ലും എന്ന് പറയുന്നത് പോലെ ആണ്. അവരെ കൊണ്ട് ഒരിക്കലും ഡീറ്റെയിൽസ് ആയി എസ്റ്റിമേറ്റ്, (Ferule codding)* ലോഡ് calculation, എന്നിവ വിശദമായി നൽകാൻ സാധിക്കില്ല. വീടിന്റെ പ്ലാൻ ഒരിക്കലും ലേലം വിളിക്കുന്ന പോലെയുള്ള പരിപാടി ചെയ്തു ചെയ്യിക്കാതിരിക്കുക. ഞാൻ ഗ്രൂപ്പിൽ നിത്യവും കാണാറുണ്ട് ഡ്രോയിങ് ഏറ്റവും കുറച്ചു ചെയ്തു തരുന്ന ആളെ ചോദിച്ചു കൊണ്ടുള്ള പോസ്റ്റുകൾ അതു വെറുതെ ആണ് നല്ല റിസൾട്ട് ഉണ്ടാവണം എങ്കിൽ നല്ല പ്രൊഫഷണൽ സപ്പോർട്ട് കൂടിയേ തീരൂ പ്രതേകിച്ചു സിവിൽ സൈഡ്. അവർ ഒരിക്കലും ഇതു പോലെയുള്ള ലേലം വിളിക്ക് നിൽക്കില്ല. ഇനി നമുക്ക് ഡ്രോയിങ് പാർട്ടിലേക്ക് കടക്കാം
ഇലെക്ട്രിക്കൽ ഡ്രോയിങ് ഡീറ്റെയിൽസ് :
സാധാരണ ഒരു ഇലെക്ട്രിക്കൽ ഡ്രോയിങ് നിർമ്മിക്കാൻ ആർക്കിടെക്ട് അല്ലെങ്കിൽ സിവിൽ എഞ്ചിനീയർ തരുന്ന സിവിൽ ഷോപ്പ് ഡ്രോയിങ് പ്ലാൻ ആണ് ബേസ് അതിൽ നമ്മുടെ ബെഡ് പൊസിഷൻ,ബാത്‌റൂമിൽ ക്ലോസേറ്റ് ഭാഗം, കിച്ചണിൽ അടുപ്പ്, വർക്ക് ഏരിയ ലിവിങ് റൂമിൽ സിറ്റിംഗ് പൊസിഷൻ എന്നിവ ഉണ്ടായിരിക്കണം. ആ ഒരു പ്ലാൻ Auto cad വേർഷനിൽ MEP consultant ന് കൈമാറുന്നു. ആ പ്ലാൻ പ്രകാരം ഇലെക്ട്രിക്കൽ പോയിന്റ് കൂട്ടി ചേർത്ത് പോയിന്റ് ലേ ഔട്ട് പ്ലാൻ നിർമ്മിക്കുന്നു.
ഒരു ഇലെക്ട്രിക്കൽ ഡ്രോയിങ്ങിൽ പോയിന്റ് മാർക്കിങ് എന്തിനെ എങ്ങിനെ സൂചിപ്പിക്കുന്നു എന്നത് മനസ്സിലാക്കാൻ ഉള്ള ഉപാധി ആണ് ഡ്രോയിങ്ങിൽ ഉള്ള ലെജൻഡ്. അതിൽ നോക്കിയാൽ ഓരോ പോയിന്റ് എന്താണെന്നു മനസ്സിലാക്കാൻ പറ്റും. ഇലെക്ട്രിക്കൽ ഡ്രോയിങ്ങിൽ സാധാരണ കുറച്ചു സപ്പോർട്ടിങ് ഡ്രോയിങ് കൂടെയുണ്ടാകും
എന്തെല്ലാം ഡ്രോയിങ് ഉണ്ടാകും എന്നത് ഇപ്രകാരം ആണ്
1) POINT LAY OUT PLAN
2) SWITCHING LAY OUT PLAN
3) SWITCHING CODING LAYOUT PLAN
4) CODING LAY OUT PLAN
5) RCC SLAB CONDUIT LAY OUT PLAN
6) SUB CIRCUIT LAY OUT PLAN- LIGHT
7) SUB CIRCUIT LAYOUT PLAN-POWER.
8) MEASUREMENT LAY OUT PLAN.
9) UPS POINT LAY OUT PLAN.
10) TV UNIT PHYSICAL LAYOUT PLAN.
11) ELECTRIFCATION PROJECT ESTIMATE
12)MATERIAL LIST.
13) FERULE CODING CHART.
14)DB SCHEDULE.
15) WORK SCHEDULE.
ഈ പറയുന്ന ഘടകങ്ങൾ അടുത്ത പോസ്റ്റിൽ വിശദമായി എഴുതാം.
(തുടരും)
നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം. എന്റെ സമയപരിധിയിൽ നിന്നു കൊണ്ട് മറുപടി തരാൻ ശ്രമിക്കാം. ഇലെക്ട്രിക്കൽ & പ്ലംബിംഗ് ഡിസൈൻ എസ്റ്റിമേറ്റ് എന്നിവ ചെയ്തു കൊടുക്കുന്നതാണ്.
©️®️
ABHINAND K
MEP CONSULTANT
LIYA BUILDTECH
CONTRACTING & CONSULTANCY.PVT. LTD.
Kaloor, Cochin -682017
Branch : Kollam, Thiruvananthapuram & Banglore.
Comments
Post a Comment