PLUMBING (പ്ലബിങ് ) Part -3
പ്ലംബിംഗ് ഭാഗം -3
മുൻ പോസ്റ്റിന്റെ തുടർച്ച......
P Trap Closet :
P Trap Closet സാധാരണ ഉപയോഗിക്കുന്നത് Closet ഡെലിവറി അഥവാ സോയിൽ ലൈൻ തറ നിരപ്പിലൂടെ എടുക്കാൻ പറ്റാത്ത സാഹചര്യം ആകുന്ന ഇടങ്ങളിൽ ആണ്, ഇത്തരം ക്ലോസേറ്റ് പൊതുവെ വെള്ളം ചിലവ് കുറച്ചു കൂടുതൽ ആണ്,എന്നാൽ ചില ബ്രാൻഡുകൾ നല്ല രീതിയിൽ വെള്ളം കുറച്ചു ഉപയോഗിക്കുന്ന രീതിയിൽ ഡിസൈൻ ചെയ്തു നിർമ്മിച്ചു വരുന്നുണ്ട്. എന്നാൽ പൊതുവെ ഇത്തരം മോഡൽ വില കൂടുതൽ ആയിരിക്കും. ഇത്തരം ക്ലോസേറ്റ് പൊതുവെ രണ്ടായി തരം തിരിച്ചിരിക്കുന്നു.
1)Floor Mount.
2) Wall Mount.
1) Floor Mount Closet.
Floor Mount Closet - (Trap P) ഈ ക്ലോസേറ്റ് മോഡൽ നമ്മൾ കഴിഞ്ഞ പോസ്റ്റിൽ വിവരിച്ച Floor Mount - (Trap S)
മായി വലിയ വ്യത്യാസം ഒന്നും ഇല്ല, കാണാൻ രണ്ടും 95% ഒരുപോലെ തന്നെ ഇരിക്കും. എന്നാൽ ആകെ ഉള്ള വ്യത്യാസം ക്ലോസെറ്റിൽ നിന്നും മാലിന്യം പോകുന്ന പൈപ്പ് horizontal ലെവൽ ആയിരിക്കും എന്നതാണ്. (ചിത്രം പോസ്റ്റിൽ ഉണ്ട് നോക്കുക)
2) Wall Mount Closet
ഈ കാലഘട്ടത്തിൽ പഴയ കാല ബാത്രൂം സങ്കൽപ്പങ്ങളെ എല്ലാം മാറ്റി മറിച് കൊണ്ട് ബാത്‌റൂമിൽ അഴകിനും, വൃത്തിക്കും ഒരു പോലെ പ്രാധന്യം കൊടുത്തു കൊണ്ട് ഉപയോഗിക്കാൻ പറ്റുന്ന ഒരു മോഡൽ ആണ് ഈ Wall mount ക്ലോസേറ്റ് ,ഈ മോഡലിന്റെ പ്രത്യേകത എന്തെന്നാൽ ഫ്ലോർ ആയി യാതൊരു ബന്ധം ഇല്ലാത്തതിനാൽ ബാത്രൂം ഫ്ലോർ വൃത്തിയാക്കി സൂക്ഷിക്കാൻ എളുപ്പമാണ്, കൂടാതെ ഈ മോഡലിൽ വെള്ളം കുറച്ചു മതിയാകും flush ചെയ്യാൻ ആയി ഉപയോഗിക്കുന്നത്. ഈ മോഡലിൽ പൊതുവെ 3 മോഡൽ ഉണ്ട്
1) Inbuilt Two Piece Flush System Model
2) Inbuilt Single Piece Flush System Model
3)Wall Mount Closet Only.
ഈ രണ്ടു മോഡലിനെ കുറിച്ചും ഞാൻ ഇവിടെ വിശദമായി പ്രതിപാദിക്കാം
INBUILT TWO PIECE FLUSH SYSTEM MODEL
ഈ മോഡലിന് flush ടാങ്ക് ക്ലോസേറ്റ് ഫ്രെയിം ഇൽ തന്നെ കമ്പനി നിർമ്മാണ ഘട്ടത്തിൽ കൊടുത്തിരിക്കും ഇതു ഞാൻ മുൻ പോസ്റ്റിൽ ഫ്ലോർ mount Two പീസ് ക്ലോസേറ്റ് ന്റെ കാര്യത്തിൽ പറഞ്ഞത് പോലെ തന്നെ വരുന്ന ഒരു മോഡൽ ആണ്, ഈ മോഡലിൽ flush ടാങ്ക് നമ്മൾ ക്ലോസേറ്റ് ഫ്രെയിം ൽ ഉറപ്പിക്കും. ആകെ ഉള്ള ഒരു വ്യത്യാസം എന്തെന്നാൽ ഇതു ചുമരിൽ ആണ് ഉറപ്പിക്കുന്നത് എന്ന് മാത്രം. പൊതുവെ ഇത്തരം ക്ലോസേറ്റ് ഭാരം കൂടുതൽ ആയിരിക്കും. ഇത്തരം ക്ലോസേറ്റ് വാങ്ങുമ്പോൾ നല്ല ബ്രാൻഡഡ് സാധനം തന്നെ തിരഞ്ഞെടുക്കുക. പിന്നെ ഇത്തരം ക്ലോസേറ്റ് എല്ലാം തന്നെ പ്രൊഫഷണൽ ആയുള്ള പ്ലംബർ മാരെ മാത്രം ജോലി ഏല്പിച്ചു ചെയ്യിക്കണം. എന്തെന്നാൽ ഈ ക്ലോസേറ്റ് ചുമരിൽ ആണ് ഉറപ്പിക്കുന്നത് അതിനാൽ ആദ്യമേ തന്നെ സോയിൽ ലൈൻ പൈപ്പ് എന്നിവ വ്യക്തമായും സൂക്ഷ്മത യോടെയും ചെയ്യേണ്ടതാണ്. കൂടാതെ ഇത്തരം ക്ലോസേറ്റ് anchor Frasner ഉപയോഗിച്ച് threaded Rod ഉപയോഗിച്ച് ചെയ്യുന്ന രീതിയും അല്ലെങ്കിൽ ചുമരിൽ ഡ്രിൽ ചെയ്തു ഫിഷർ പ്ലഗ് ഉപയോഗിച്ച് കോച്ച് screw ടൈപ്പ് Bolt ഉറപ്പിച്ചു അതിൽ ക്ലോസേറ്റ് ഉറപ്പിക്കുന്ന രീതിയും ആണ് നിരവധി പ്ലംബർ മാർ ചെയ്തു വരുന്ന രീതി. എന്നാൽ ഈ പ്രവർത്തനം വളരെ തെറ്റാണ്, എന്തെന്നാൽ ഇത്തരം ഇൻസ്റ്റാളേഷൻ ഒരിക്കലും ലോങ്ങ് ലൈഫിൽ നല്ലതല്ല. ഏറ്റവും ഉത്തമം ആയ രീതി 1) Concealed Flush tank Frame Bolting
2) Concealed Frame Fixed hanging.
എന്നിവയാണ്.
അതിൽ ഏറ്റവും മികച്ചതും ഈസി ആയി ചെയ്യാൻ പറ്റുന്നതും സുരക്ഷിതവും ആയതു Concealed Flush tank Frame Bolting ആണ്. (ചിത്രം ചേർത്തിയിട്ടുണ്ട് ), ഇനി wall mount closet ന്റെ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.
1) ബാത്രൂം വൃത്തിയാക്കി കഴുകി സൂക്ഷിക്കാൻ എളുപ്പമാണ്, ഫ്ലോറിൽ ഒരു ഭാഗവും സ്പർശിക്കാത്തതിനാൽ ഫ്ലോർ മുഴുവനും ബ്രഷ് ചെയ്യുവാനും മറ്റും എളുപ്പമാണ്.
2)ബാത്രൂം കാണാൻ ഭംഗിയും ആഡംബരവും ആയി ചെയ്തു എടുക്കാൻ സാധിക്കും.
3) ലൈഫ്, വൃത്തി, ഭംഗി എന്നിവ നോക്കുമ്പോൾ ഇതിനു വരുന്ന ചിലവ് വളരെ നിസ്സാരമായി കണക്കിൽ എടുക്കാം.
ഇനി അടുത്തതായി നമ്മൾ പരിഗണിക്കേണ്ട കാര്യം എന്തെന്നാൽ concealed Flush Tank എന്താണ് എന്നതാണ് അതിനെ കുറിച്ച് അടുത്ത പോസ്റ്റിൽ വിശദമായി എഴുതാം.
തുടരും
നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം. എന്റെ സമയപരിധിയിൽ നിന്നു കൊണ്ട് മറുപടി തരാൻ ശ്രമിക്കാം. ഇലെക്ട്രിക്കൽ & പ്ലംബിംഗ് ഡിസൈൻ എസ്റ്റിമേറ്റ് എന്നിവ ചെയ്തു കൊടുക്കുന്നതാണ്.
©️®️
ABHINAND K
MEP ENGINEERING CONSULTANT
LIYA BUILDTECH
CONTRACTING & CONSULTANCY.PVT. LTD.
Kaloor, Cochin -682017
Branch : Kollam, Thiruvananthapuram & Banglore.
Mob: +91 9605043555 & +91 8921412034.
Comments
Post a Comment