Plumbing(പ്ലബിങ്)Part-1
പ്ലംബിംഗ് ഭാഗം -1
നമസ്കാരം സുഹൃത്തുക്കളെ ഞാൻ ഈ പോസ്റ്റിൽ വിശദീകരിക്കാൻ പോകുന്ന കാര്യം പ്ലംബിംഗ് ആണ് ഇതു മുഴുവനും ആകണം എങ്കിൽ 15 പോസ്റ്റുകൾ ആകും, എല്ലാ പോസ്റ്റുകളും വിശദമായി വായിക്കുക, നിങ്ങളുടെ വീട്ടിൽ ചെയ്‌തുകൊണ്ടിരിക്കുന്നതോ ചെയ്യാൻ പോകുന്ന പ്ലംബിങ് വർക്കിനെ കുറിച്ചു വിശദമായി മനസിലാക്കാം....
പ്ലംബിംഗ് :-
പ്ലംബം എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് പ്ലംബിംഗ് എന്ന വാക്ക് ഉണ്ടായത് പ്ലംബം എന്നാൽ ലെഡ് എന്നർത്ഥം ഏകദേശം 40 വർഷം മുമ്പ് വരെ പ്ലംബിംഗിന് ഉപയോഗിച്ചിരുന്നത് മണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന ക്ലേ പൈപ്പ് കളും കൂടാതെ വാട്ടർ സപ്ലൈ ചെയ്യാൻ GI, കോപ്പർ, പൈപ്പ് കളും ആണ് ഉപയോഗിച്ചിരുന്നത്, ഈ പൈപ്പുകൾ തമ്മിൽ ജോയിന്റ് ചെയ്തു വാട്ടർ ലീക്ക് ഇല്ലാത്ത വിധത്തിൽ ആക്കാൻ ഇന്നത്തെ സോൾവെന്റ് സിമന്റ് പോലെ ഉപയോഗിച്ചിരുന്നത് ഈയം അധവാ ലെഡ് അതിന്റെ ലാറ്റിൻ പാദങ്ങളിൽ ഒന്നാണ് പ്ലംബ അതിനാൽ അത്തരം പണിയെ Plumbing എന്നും പണിക്കാരെ Plumber എന്നും വിളിക്കുന്നു.
സാധാരണ വീടുകളിൽ ചെയ്യുന്ന പ്ലംബിംഗ് വർക്കിനെ താഴെ പറയുന്ന വിധത്തിൽ തരം തിരിക്കാം.
1) Sanitary & CP fittings Model Selection.
2) Making of Detailed Plumbing Drawing.
3)Internal water Supply Pipe laying.
4) internal waste water Pipe laying.
5)Internal Soil waste Pipe laying.
6) External Water Supply Pipe Laying.
7)External waste water Pipe laying.
8)External Soil Waste Pipe Laying.
9) Sanitary& CP Fixing.
10)Water Tank Erection & Charging.
11)Testing,Cleaning, Handing Over.
ഈ പറഞ്ഞ വിധത്തിൽ ആണ് പ്ലംബിങ്ങിനെ ടെക്നിക്കൽ പരമായി തരം തിരിക്കുന്നത്. ഞാൻ ഈ പറഞ്ഞ എല്ലാ പാർടികളെ കുറിച്ചും ചുരുക്കി വിശദമായി പ്രതിപാദിക്കാം.ഒരുപാട് ഘടകങ്ങൾ ഉള്ളതിനാൽ ഒരു പോസ്റ്റിൽ ഒതുക്കാൻ ഈ എഴുത്ത് പറ്റില്ല. അതിനാൽ 13 ഇൽ അധികം പോസ്റ്റ് ഉണ്ടാകും. എല്ലാ ലിങ്കുകളും പോസ്റ്റിൽ ആഡ് ചെയ്യാൻ ശ്രമിക്കാം. ഒരു വീടിനെ സംബന്ധിച്ച് പ്ലംബിംഗ് എന്നത് വീട്ടിൽ വസിക്കുന്നവരുടെ ആരോഗ്യത്തിനെ തന്നെ ബാധിക്കുന്ന കാര്യം ആണ്, ആയതിനാൽ ഒരിക്കലും പ്ലംബിംഗ് ജോലിക്ക് പ്രാധാന്യം കുറച്ചു കാണാതെ മികച്ച ക്വാളിറ്റി യിൽ പ്രൊഫഷണൽ ആയ ആളുകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി ചെയ്യേണ്ട പ്രക്രിയ ആണ് അതിൽ അലസത പാടില്ല.
1) Sanitary & CP Fittings Selection.
സാധാരണ ഒരു വീട് പണിയുമ്പോൾ ബാത്‌റൂമിൽ ഉപയോഗിക്കുന്ന ക്ലോസേറ്, വാഷ് ബേസിൻ, കിച്ചൻ സിങ്ക് എന്നിവ സെലക്ട് ചെയ്യുന്നതിനെ ആണ് സാനിറ്ററി സെലെക്ഷൻ എന്ന് പറയുന്നത്. Water ക്ലോസേറ്റ് അതു യൂറോപ്പിന്റെ സ്റ്റൈൽ ആണേൽ EWC (Europine Water Closet) എന്നും Indian stayle ആണേൽ Orisaa pan എന്നും പറയുന്നു. സാനിറ്ററി സെലെക്ഷൻ എന്നത് പ്ലംബിംഗ് നടത്തുന്നതിന് മുന്നേ ചെയ്യേണ്ട കാര്യം ആണ് എന്തെന്നാൽ നമ്മൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ബാത്‌റൂമിൽ നമ്മളുടെ സ്ഥലം, നമ്മുടെ ഉപയോഗം, കാണാൻ ഉള്ള ഭംഗി, സ്റ്റൈൽ, എന്നിവ കൂടാതെ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ഷവർ, അതിനു വേണ്ട കൺട്രോൾ യൂണിറ്റ് അഥവാ ഷവർ കോക്ക്, Mixer Tap യൂണിറ്റ്, Diverter യൂണിറ്റ്, Water Body Jet, Bath Tub എന്നിവ സെലക്ട് ചെയ്യേണ്ടതാണ്. ഇതിനായി നിങ്ങളുടെ ആർക്കിടെക്ട് അല്ലെങ്കിൽ പ്രൊഫഷണൽ Pulmbing Consultant (MEP), ഇന്റീരിയർ ആർക്കിടെക്ട് എന്നിവരുടെ സഹായം തേടാവുന്നതാണ്. എന്തായാലും പ്ലംബിംഗ് കോൺസൾട്ടന്റ് ന്റെ ഉപദേശം എടുക്കുന്നത് ബാത്‌റൂമിൽ ഡിസൈൻ ചെയ്യുന്ന സമയത്ത് അഥവാ പ്ലംബിംഗ് ഡ്രോയിങ് ചെയ്യുന്ന സമയത്തു ഉണ്ടാകുന്ന ചിന്താ കുഴപ്പം, ആവിശ്യത്തിന് സ്ഥലം ഇല്ലാത്ത അവസ്ഥ എന്നിവ ഒഴിവാക്കാൻ പറ്റും. പരമാവധി ടൈൽസ് ഉള്ളിൽ പോകുന്ന CP Fittings ആയ Concealed Stop Cock, Diverter, Shower cock എന്നിവ കുറച്ചു ചിലവു കൂടിയാലും ബ്രാൻഡഡ് ഐറ്റം തന്നെ എടുക്കാൻ ശ്രമിക്കുക.അതു ഭാവിയിൽ ഉണ്ടാകുന്ന മെയ്ന്റനൻസ് ജോലികൾ കുറക്കുവാൻ ഉപകരിക്കും.
വീടുകളുടെ ഉപയോഗത്തിന് പൊതുവെ എടുക്കുന്ന സാനിറ്ററി, CP fittings ഐറ്റംസ് ഈ പറയുന്നവ ആണ്
EWC, Wash Basins,Bath Tub, Shower Head, Bib cock, Piller Cock, Diverter, Tap regular, Hose Tap, Sink Tap,Angle Cock, Healthy Fauset.വാട്ടർ ബോഡി ജെറ്റ് ഈ പറയുന്ന ഓരോ ഐറ്റംസ് വിശദമായി നമുക്ക് പരിചയപ്പെടുത്താം അടുത്ത പോസ്റ്റിൽ.
പ്ലബിങ്, ഇലക്ട്രിക്കൽ ഡിസൈൻ, ഡ്രോയിങ്, എസ്റ്റിമേറ്റ് എന്നിവ ചെയ്തു തരുന്നതാണ്.....
(തുടരും)
(നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം, ഞാൻ എന്റെ സമയപരിധിയിൽ നിന്നു കൊണ്ട് പരമാവധി കാര്യങ്ങൾ മറുപടി നൽകാൻ ശ്രമിക്കാം.)
എന്ന്
ABHINAND K
MEP CONSULTANT (Mechanical, Electrical, Plumbing)
LIYA BUILDTECH
Contracting & Consultancy Pvt.Ltd.
Kaloor, Cochin-682017.
Mob : +91 9605043555 & +91 8921412034
Comments
Post a Comment