ഇൻവെർട്ടർ, UPS DB യുടെ ആവിശ്യകത

#UPS DB, #Inverter DB, #MEP, #ELECTRICAL,#DB, #INVERTER, #UPS

ഇൻവെർട്ടർ, UPS DB യുടെ ആവിശ്യകത :

വീട് വയറിങ് ചെയ്യുമ്പോൾ UPS/ഇൻവെർട്ടർ വക്കുമ്പോൾ അതിനായി ഒരു DB ആവിശ്യം ഉണ്ടോ?  എന്നോട് നിരവധി പേർ ഉന്നയിച്ച ഒരു ചോദ്യം ആണ്. തീർച്ചയായും വേണം എന്നതാണ് ഉത്തരം. അതു എന്തുകൊണ്ട് എന്ന് വിശദമായി നോക്കാം.

വീടിന്റെ വയറിങ് ചെയ്യുമ്പോൾ DB യിൽ (ഡിസ്ട്രിബൂഷൻ ബോക്സിൽ )  ELCB അല്ലെങ്കിൽ RCCB എന്തിനാണ് പിടിപ്പിക്കുന്നത് എന്നും അതിന്റെ ഉപയോഗം എന്താണ് എന്നും വിശദമായി ഞാൻ എന്റെ ഇതിനു മുന്നേയുള്ള ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. അതിനാൽ അതു ഇവിടെ ആവർത്തിക്കുന്നില്ല. KSEB സപ്ലൈ യുള്ള നേരത്ത് പ്രൊട്ടക്ഷൻ ആയി RCCB കൊടുക്കുന്നു എന്നാൽ അതു പോലെ തന്നെ ഉള്ള ഒരു പവർ സോഴ്‌സ് ആണ് UPS അല്ലെങ്കിൽ ഇൻവെർട്ടർ, ആ പവർഇൽ നിന്നും ഒരു ഇലക്ട്രിക്കൽ ആക്‌സിഡന്റ് അഥവാ വൈദ്യൂദാഘാതം ഉണ്ടാകുന്ന സമയത്ത് ഒരു പ്രൊട്ടക്ഷൻ എന്നത് വെറും ചോദ്യചിഹ്നം ആകും UPS DB / INVETER DB ഒഴിവാക്കിയാൽ. ആയതിനാൽ UPS DB എന്നത് വീടിന്റെ ഇലക്ട്രിക്കൽ വയറിങ് ചെയ്യുമ്പോൾ ഒഴിച്ചു കൂടാത്ത ഒരു പാർട്ട്‌ ആണ്.ചില ഇലക്ട്രിക്കൽ കോൺട്രാക്ടർ / ഇലക്ട്രിഷ്യൻ ൻ മാർ UPS DB ഒഴിവാക്കി വീട്ടിൽ സ്ഥാപിക്കുന്ന ജനറൽ KSEB DB യിലേക്ക് ഇൻവെർട്ടർ സപ്ലൈ എത്തിക്കുകയും അതിൽ ഒന്നോ രണ്ടോ Circuit Breaker (MCB) നൽകി കോമൺ ആയി ന്യൂട്രൽ നില നിർത്തി ലൈവ് WIRE മാത്രം ചെയിൻ CIRCUIT നൽകി ചെയ്യുന്നതായി കണ്ടു വരുന്നുണ്ട്. എന്നാൽ ഇതു ഗുരുതരമായ ഒരു പിഴവാണ്. ഇതു കേരള ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വയറിങ് മാനദണ്ഡങ്ങൾ ക്ക് വിരുദ്ധവും ആണ്. ഇതു പോലെ ഒരു വീടോ, അല്ലെങ്കിൽ സ്ഥാപനങ്ങളോ വയറിങ് നടത്തി ഉപയോഗിക്കുകയും പിന്നീട് വല്ല ഇലക്ട്രിക്കൽ ആക്‌സിഡന്റ്, Fire എന്നിവ ഉണ്ടാകുന്ന സമയത്ത് ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്യും. ഇനി അതല്ല നിങ്ങൾ ഓൺ grid + Off Grid (Hybrid) ടൈപ്പ് സോളാർ സിസ്റ്റം വീട്ടിൽ സ്ഥാപിക്കുന്ന സമയം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ഇൻസ്‌പെക്ഷൻ ആയി വരുന്ന സമയം ഈ UPS DB എവിടെ എന്നത് ഒരു ചോദ്യ ചിഹ്നം ആയി വരുകയും ചെയ്യും. മാത്രം അല്ല. നമ്മുടെ വീട്ടിൽ ഒരു പാട് ഇലക്ട്രിക്കൽ ഉപകരണങ്ങൾ നാം നിത്യവും ഉപയോഗിക്കുന്നതാണ്. ഈ ഉപകാരണങ്ങളിൽ ഏറെയും നമ്മൾ UPS/ ഇൻവെർട്ടർ ഇൽ നമ്മൾ പ്രവർത്തിപ്പിക്കുന്നതും ആണ്.ഉദാഹരണം മൊബൈൽ ചാർജർ,TV മുതലായവ. ഇതെല്ലാം തന്നെ ചെറിയ കുട്ടികൾ വരെ ഉപയോഗിക്കുന്നവയാണ്. ആയതിനാൽ
ഇൻവെർട്ടർ / UPS പവർ സപ്ലൈ യുടെ സുരക്ഷ എന്നത് ഒഴിച്ചു കൂടാത്ത ഒന്നാണ്.
ഇനി UPS DB /ഇൻവെർട്ടർ DB വീട്ടിൽ ചെയ്യുന്ന സമയം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
1) UPS DB ഘടിപ്പിക്കുമ്പോൾ സിംഗിൾ phase DB ഉപയോഗിക്കാൻ ശ്രെദ്ധിക്കുക.
2) UPS ന്റെ അഥവാ ഇൻവെർട്ടർ സപ്ലൈ യിൽ 16A 30mA RCCB തീർച്ചയായും ഘടിപ്പിക്കുക.
3) UPS ന്റെ CIRCUIT ബ്രേക്കർ 6A നു മുകളിൽ റേറ്റിംഗ് വരാതിരിക്കാൻ ശ്രദ്ധിക്കുക.
4) വീട്ടിൽ ഉപയോഗിക്കുന്ന UPS പോയിന്റ്‌ കളിൽ ന്യൂട്രൽ സെപ്പറേറ്റ് ചെയ്തു UPS DB യിൽ നിന്നുള്ള circuit നുട്രൽ ആയി കണെക്ഷൻ കൊടുക്കണം. ജനറൽ ന്യൂട്രൽ ആയി ബന്ധപ്പെടുത്താതെ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ General DB യിലെ RCCB UPS DB യിലെ RCCB യുമായി ഇന്റർലിങ്ക് നടക്കുകയും ഏതെങ്കിലും ഒരു RCCB ട്രിപ്പ്‌ ആകുകയും ചെയ്യും. ഈ പ്രതിഭാസത്തിനെ RCCB Shuffling എന്ന് പറയുന്നു. ഇതു ഒഴിവാക്കാൻ ഇലക്ട്രിഷ്യൻ ന്മാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മേൽ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ വീടിന്റെ വയറിങ് തുടങ്ങുന്നതിനു മുന്നേ തന്നെ ഒരു വിശദമായ ഒരു ഡ്രോയിങ് തയ്യാർ ചെയ്തു ചെയ്യേണ്ട കാര്യം ആണ്. അതിനാൽ ആണ് ഇലക്ട്രിക്കൽ വയറിങ് ചെയ്യുമ്പോൾ ഡ്രോയിങ് എന്നതിന്റെ ആവിശ്യകത ആണ് പ്രസക്തമാകുന്നത്. ഇനി വീട്ടിലെ ഇൻവെർട്ടർ ലോഡ് എങ്ങിനെ കണക്കാക്കാം എന്നത് സംബന്ധിച്ചു അടുത്ത പോസ്റ്റിൽ വിശദമായി നോക്കാം. നിങ്ങളുടെ സംശയങ്ങൾ എന്നോട് ചോദിക്കാം, എന്റെ സമയപരിധിയിൽ നിന്നു കൊണ്ട് ഞാൻ മറുപടി തരാം. ഇലക്ട്രിക്കൽ പ്ലബിങ് ഡിസൈൻ + ഡ്രോയിങ് എസ്റ്റിമേറ്റ് എന്നിവ ചെയ്തു തരാം...

ABHINAND K
MEP ENGINEERING CONSULTANT
LIYA BUILDTECH
Contracting & Consultancy Pvt. Ltd.
Head Office:
Basement Floor, Holy Tuesday Shopping Mall,Near St. Antony's Church,Metro Piller No 572, Kaloor, Cochin -682017.
GSTIN :32AADCL0584E1ZW.
Customer Care: +919910745746
Office : 04844067384
Mob: +919605043555. & +918921412034.
Email : liyabuildtech@gmail.com.
Branches : Thiruvanathapuram, Kollam, Banglore.

Comments

Popular posts from this blog

വീടുകളിൽ ഏർത്തിങ് സംവിധാനം

KSEB Electricity bill reading (വൈദ്യുതി ബില്ല് വായിച്ചു മനസിലാക്കാം )

ഇലക്ട്രിക്കൽ ഡ്രോയിങ്, എസ്റ്റിമേറ്റ് എന്നിവ ചെയ്യുന്നതിന്റെ ഗുണങ്ങൾ.#Electrical Drawing Benefit's