House Electrification(House Wiring)വീട് വൈധ്യുതീകരണം അഥവാ വീട് വയറിങ്. ഭാഗം -1

House Electrification(House Wiring)
വീട് വൈധ്യുതീകരണം അഥവാ വീട് വയറിങ്. 

ഭാഗം -1

നമസ്കാരം സുഹൃത്തുക്കളെ, ഞാൻ ഇതിനു മുൻപ് ഇലെക്ട്രിക്കൽ സംബന്ധിച്ച് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു, ഒരുപാട് ആളുകൾ സംശയങ്ങളും, ആശയങ്ങളും പങ്കു വക്കുകയും അതു എന്റെ പരിധിയിൽ നിന്നു കൊണ്ട് തീർത്തു കൊടുക്കാനും ശ്രമിച്ചിട്ടുണ്ട്. ഒരുപാട് പേർ പറഞ്ഞു ഞാൻ ഇപ്പോൾ പ്ലംബിംഗ് വർക്കിനെ പറ്റി എഴുതുന്നത് പോലെ ഇലെക്ട്രിക്കൽ വർക്കിനെ പറ്റി ഒരു ലേഖനങ്ങൾ എഴുതാൻ. ആ അഭ്യർത്ഥന മാനിച്ചു കൊണ്ട് ഞാൻ വീട് വയറിങ് നെ കുറിച്ച് എഴുതി തുടങ്ങുകയാണ് എല്ലാ പോസ്റ്റുകളും വായിക്കുക, നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. 

House Wiring (വീട് വയറിങ്) :

വീടിന്റെ വൈധ്യുതീകരണ ജോലികളെ പൊതുവെ പറയുന്ന പേരാണ് House Wiring (വീട് വയറിങ്) ഈ വർക്കിനെ പൊതുവെ രണ്ടായി തരം തിരിച്ചിരിക്കുന്നു 

1) Open wiring. 
2)Concealed Wiring.

1)Open Wiring  : 
ഏകദേശം നമ്മുടെ നാട്ടിൽ വൈധ്യുതി പൊതുവായി എത്തി തുടങ്ങിയ കാലഘട്ടത്തിൽ മുതൽ പ്രചാരത്തിൽ ഉള്ള ഒരു വയറിങ് രീതി ആണ് ഓപ്പൺ വയറിങ്. ഈ രീതിയിൽ വയറിങ് ചെയ്യുമ്പോൾ പൈപ്പ് ലൈൻ, സ്വിച്ച് ബോർഡ്‌ കൾ മുതലായവ ഭിത്തിയുടെ പുറം ചുവരിൽ നമ്മൾ കാണുന്ന രീതിയിൽ ആണ് ഉറപ്പിക്കിക്കുക.ഈ രീതിയിൽ വയറിങ് ചെയ്യുമ്പോൾ എളുപ്പത്തിൽ ജോലികൾ പൂർത്തിയാക്കാൻ സാധിക്കും കൂടാതെ വയറിങ് പൈപ്പ് ചൂടാകുകയോ അല്ലെങ്കിൽ തീപിടിക്കുകയോ ചെയ്യുന്ന സമയം വളരെ പെട്ടെന്ന് കണ്ടു പിടിക്കാനും അതു പോലെ പൈപ്പ് ഇൽ ഉണ്ടാകുന്ന തീ മറ്റു സ്ഥലങ്ങളിൽ എളുപ്പത്തിൽ പടർന്നു പിടിക്കുകയും ചെയ്യും. ഇപ്പോൾ ഇത്തരം വയറിങ് വീടിന്റെ വയറിങ് രീതിയിൽ 90%ആളുകളും ചെയ്യാറില്ല കാണാനുള്ള ഭംഗി കുറവാണ് ഇതിന്റെ പ്രധാന ഘടകം. ഓപ്പൺ വയറിങ് ചെയ്യാൻ ആയി പൈപ്പ് മാത്രം അല്ല ഇപ്പോൾ ഉപയോഗിക്കുന്നത് case and Cap എന്ന രീതിയും ഉപയോഗിക്കുന്നു. ഇപ്പോൾ ഈ രീതിയിൽ കൂടുതൽ ചെയ്യുന്നത് കമ്യൂണിക്കേഷൻ വയറിങ് ആണ് അതായത് ടെലിഫോൺ, CCTV, നെറ്റ് വർക്ക്‌ കേബിൾ എന്നിവ. അതും കൂടുതലും റെന്റ് കൊടുക്കുന്ന ബിൽഡിംഗ്‌ ആണ് ഈ രീതിയിൽ ചെയ്യുന്നത്. 

2)Concealed Wiring 

പൊതുവെ ഇപ്പോൾ വീടിന്റെ വയറിങ് ജോലിക്ക് ആയി ആളുകൾ തിരഞ്ഞെടുക്കുന്ന രീതി ആണ് concealed wiring, ഈ രീതിയിൽ വയറിങ് ചെയ്യുമ്പോൾ വയറിങ് പൈപ്പ്, സ്വിച്ച് ബോർഡ്‌ എന്നിവ ഭിത്തിയുടെ ഉള്ളിൽ വരുകയും സ്വിച്ചിന്റെ കവർ പ്ലേറ്റ് മാത്രം വെളിയിൽ കാണുകയും ചെയ്യും.ഈ രീതിയിൽ വയറിങ് ചെയ്യുമ്പോൾ വീടിന്റെ ഭിത്തിയുടെ ഭംഗി കൂടുന്നതിനാൽ ഭൂരിപക്ഷം ആളുകളും ഈ രീതി ആണ് പിന്തുടരുന്നത്. ആയതിനാൽ നമുക്ക് concelaled type വയറിങ് രീതിയെ കുറിച്ച് വിശദമായി പരിചയപ്പെടാം. 
ഈ രീതിയിൽ വയറിങ് ചെയ്യുന്നതിനെ നമുക്ക് 7 ഭാഗങ്ങൾ ആയി തിരിക്കാം. 

1) Electrical drawing നിർമ്മാണം (ഇലെക്ട്രിക്കൽ പ്ലാൻ.) എസ്റ്റിമേറ്റ്. 
2) Pipe Laying & Switch Box fixing (പൈപ്പ്& സ്വിച്ച് ബോക്സ്‌  സ്ഥാപിക്കൽ)
3) Wire Laying (വയറിങ് )
4)Switch Board Termination (സ്വിച്ച് പിടിപ്പിച്ചു ടെസ്റ്റ്‌ ചെയ്യുക)
5)Load Balanceing (ലോഡ് ക്രമീകരണം)
6)Electricity Aprooval & Connection (ഇലെക്ട്രിസിറ്റി ബോർഡ്‌ അപ്രൂവൽ &കണെക്ഷൻ)

7)വീട്ടുപകരണങ്ങൾ സ്ഥാപിക്കൽ.

ഈ ഭാഗങ്ങൾ വിശദമായി അടുത്തുള്ള പോസ്റ്റുകളിൽ  (തുടരും)

നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം. എന്റെ സമയപരിധിയിൽ നിന്നു കൊണ്ട് മറുപടി തരാൻ ശ്രമിക്കാം. ഇലെക്ട്രിക്കൽ & പ്ലംബിംഗ് ഡിസൈൻ എസ്റ്റിമേറ്റ് എന്നിവ ചെയ്തു കൊടുക്കുന്നതാണ്. 
©️®️
ABHINAND K
MEP CONSULTANT 
LIYA BUILDTECH
CONTRACTING & CONSULTANCY.PVT. LTD.
Mob: +91 9605043555 & +91 8921412034.

Comments

Popular posts from this blog

വീടുകളിൽ ഏർത്തിങ് സംവിധാനം

KSEB Electricity bill reading (വൈദ്യുതി ബില്ല് വായിച്ചു മനസിലാക്കാം )

ഇലക്ട്രിക്കൽ ഡ്രോയിങ്, എസ്റ്റിമേറ്റ് എന്നിവ ചെയ്യുന്നതിന്റെ ഗുണങ്ങൾ.#Electrical Drawing Benefit's