KSEB Electricity bill reading (വൈദ്യുതി ബില്ല് വായിച്ചു മനസിലാക്കാം )
#Electricity, #Bill, #Reading, #KSEB വൈദ്യുതി ബില്ല് വായിക്കാം നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്. പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം കണ്ണ് ചെല്ലുന്നത് തുകയിൽ. പിന്നെ പണം അടക്കാനുള്ള ഡേറ്റും ഡിസ്കണക്ഷൻ ഡേറ്റും. സ്വാഭാവികം. തുക കുറഞ്ഞാൽ സന്തോഷം. കൂടിയാൽ അല്പം വിഷമം. അടുത്ത ബില്ല് കുറക്കാൻ ഉള്ള ആലോചന അപ്പോഴേ തുടങ്ങും. ഈ ബില്ലിൽ പലതും ഷോർട്ട് ഫോമിൽ ആണ് കൊടുത്തിരിക്കുന്നത്. അതെല്ലാം നമുക്ക് ആവശ്യമായ വിവരങ്ങൾ ആണ്. വൈദ്യുതി കണക്ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും. നോക്കാം എന്തൊക്കെയാണെന്ന്. ഏറ്റവും മുകളിൽ നിന്ന് താഴേക്ക് ഓർഡറിൽ. 1.Customer care number - വിളിക്കാം 2. Section number - കണക്ഷൻ ഉള്ള സെക്ഷൻ 3. Section office and Phone number 4. Bar code 5. C# - Customer number - വൈദ്യുതി കണക്ഷൻ നമ്പർ. 13 അക്കം ഉണ്ട്. അവസാനത്തെ 4/5 അക്കം ഉള്ള നമ്പർ വീടിനു മുൻപിലും മീറ്റർ ബോർഡിലും എഴുതി വയ്ക്കും. 6. Bills - ബിൽ നമ്പർ. ഇത് ഒരു കൺസ്യൂമർക്കു നൽകുന്ന പ്രത്യേക നമ്പർ. ഓൺലൈൻ ആയി പണം അടക്കുമ്പോൾ ഈ നമ്പർ വച്ചാണ് കൺസ്യൂമറെ ഐഡന്റിഫൈ ചെയ്യുന...